---
title: "#payyannur | നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി"
english_title: "Banned collection of plastic seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178012/Banned collection of plastic seized"
published_at: "2024-01-19T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa5eba9c541_65aa4f33ce0f7_Screenshot_2024-01-19_154724.png"
keywords: []
---

# #payyannur | നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി

> **Lead Summary:**  **പയ്യന്നൂർ: **പയ്യന്നൂർ നഗരസഭയിലെ കൊറ്റി ഫാൻസ് സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ പിടികൂടിയത്. ഇനങ്ങളിലുമായി 7500 ഡിസ്പോസിബിൾ ഗ്ലാസ്, 7000 ഡിസ്പോസിബിൾ പ്ലേയ്റ്റ്,1750 പ്ലാസ്റ്റിക് സ്പൂൺ, 2300 പ്ലാസ്റ്റിക് സ്‌ട്രോ, 2100 പേപ്പർ ഇല, 4300 പ്ലാസ്റ്റിക് ബൗൾ, കുപ്പിവെള്ളം 300 എം.എൽ 510 എണ്ണം എന്നിവയാണ് പിടിച്ചെടുത്തത്.

## Article Content

 **പയ്യന്നൂർ: **പയ്യന്നൂർ നഗരസഭയിലെ കൊറ്റി ഫാൻസ് സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ പിടികൂടിയത്. ഇനങ്ങളിലുമായി 7500 ഡിസ്പോസിബിൾ ഗ്ലാസ്, 7000 ഡിസ്പോസിബിൾ പ്ലേയ്റ്റ്,1750 പ്ലാസ്റ്റിക് സ്പൂൺ, 2300 പ്ലാസ്റ്റിക് സ്‌ട്രോ, 2100 പേപ്പർ ഇല, 4300 പ്ലാസ്റ്റിക് ബൗൾ, കുപ്പിവെള്ളം 300 എം.എൽ 510 എണ്ണം എന്നിവയാണ് പിടിച്ചെടുത്തത്.

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.വി. മധുസൂദനന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരായ എം. രേഖ, ഒ.കെ. ശ്യാംകൃഷ്ണൻ, കെ.വി. അജിത എന്നിവരാണ് സ്ക്വാഡ് പരിശോധനയിലുണ്ടായിരുന്നത്. നിരോധിത ഉല്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ.വി. ലളിതയും, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178012/Banned collection of plastic seized)